കണ്ണുനീരില്‍ നിന്നുള്ള നിന്നുള്ള
ചെറിയൊരു ഇടവേള മാത്രമാണ്
ഈ പുഞ്ചിരിയെങ്കില്‍ . . .,
എന്‍റെ ദൈവമേ. .,
എനിക്കിത് വേണ്ട.
ഒരു പൂവിന്‍റെ ആയുസ്സ് മാത്രമേ
ഈ സന്തോഷത്തിനുള്ളുവെങ്കില്‍
സര്‍വേശ്വരാ
നീ ഇതെന്നില്‍ നിന്നും തിരിച്ചെടുത്തോളു . . .
പകരം നീ എനിക്കെന്‍റെ
പഴയ ദുഃഖങ്ങള്‍ തിരിച്ചു തന്നേക്കു. . .
ഞാനവയോടൊപ്പം ജീവിക്കാം. .
ഒരിക്കലും ഉണങ്ങാത്തൊരു മുറിവ്
സമ്മാനിക്കാനാണ് നീ ഒരുങ്ങുന്നതെങ്കില്‍
വേണ്ട. . .
ഇനിയുമോഴുക്കാന്‍ എന്‍റെ കണ്ണില്‍
കണ്ണുനീര്‍ ബാക്കിയില്ല . . .
..........................
No comments:
Post a Comment