പിന്നെ ഒരു കൈലേസായി നീ മാറി.
എന്‍റെ ദുഖങ്ങളെല്ലാം ദത്തെടുത്തു.നീ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചു.
സ്നേഹം എന്താണെന്നും നീ എന്നെ അറിയിച്ചു .
നിന്‍റെ മടിയില്‍ ഉറങ്ങുമ്പോള്‍ ഞാന്‍ മാലാഖമാരെ സ്വപ്നം കണ്ടു.
പതിയെ എന്‍റെ സ്നേഹമായി നീ മാറുകയായിരുന്നു.
എന്‍റെ ഓര്‍മ്മയില്‍ നിന്‍റെ നിറമുള്ള ഓര്‍മ്മകള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു
കൗതുകത്തോടെ നീ മുറിച്ചുമാറ്റിയ നിന്‍റെ കൈ ഞരമ്പും
അതില്‍ നിന്നും ഒഴുകിയ ചുവന്ന ദ്രാവകവും എന്‍റെ സ്മരണയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു. ഭ്രാന്തിയില്‍ നിന്നും എന്നിലേക്ക് നടത്താന്‍ ദൈവമയച്ച നിയോഗമായിരുന്നോ നീ ?
രക്തവര്‍ണമാര്‍ന്ന എന്‍റെ ആ കര്‍ചീഫ് ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു . നിന്റെ സ്നേഹത്തിന്‍റെ ഗന്ധം ഞാനതില്‍ അറിയുന്നു. നിന്നെ ഞാനതില്‍ കാണുന്നു.
എങ്കിലും തോഴാ അന്നുതൊട്ടിന്നുവരെ എന്‍റെ സ്വപ്നങ്ങളില്‍ ചെകുത്താന്മാരാന് സ്ഥാനം പിടിച്ചിരിക്കുന്നത്.ഇവിടെ ഈ ഇരുമ്പഴികള്‍ക്കുള്ളില്‍ വല്ലാത്തൊരു ഏകാന്തത. മരുന്നുകള്‍ക്ക് പോലും ഉറക്കം തരാന്‍ ആവുന്നില്ല . ഈ ചങ്ങലകള്‍ എന്നെ നിന്‍റെ അടുത്തേക്ക് വരാനും സമ്മതിക്കുന്നില്ല .

നീ ഒരിക്കല്‍ കൂടി വരണം..,
എന്നെ ഒരിക്കല്‍ കൂടി ചിരിക്കാന്‍ പഠിപ്പിക്കാന്‍. . . .
.................

This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete