ഇന്നലെയാണ് ഞാനെന്‍റെ പഴയ ടയറികള്‍ വായിച്ചു നോക്കിയത്. നടന്നു വന്ന വഴികള്‍ ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുന്നവയാണല്ലോ ടയറികള്‍.
കുറുകെ വരച്ചിട്ട ഒരുപാടു വരകള്‍. . പിന്നെ അതില്‍ അക്ഷരങ്ങള്‍ നിറയാന്‍ തുടങ്ങിയത് നിന്നെ കണ്ടത് മുതലായിരുന്നു , നിന്‍റെ സ്നേഹം എന്നെ തഴുകാന്‍ തുടങ്ങിയത് മുതലായിരുന്നു.
കൈകോര്‍ത്ത് പിടിച്ച് ആ കാണുന്ന നടപ്പാതയിലൂടെ നാം ഏറെ നടന്നിരുന്നു. കൂര്‍ത്ത ദൃഷ്ടി മുനകളുമായ് ചില മാന്യന്മാര്‍ അന്നൊക്കെ നമ്മളെ നോക്കി നിന്നിരുന്നു. ഞാന്‍ ചിന്തിച്ചിട്ടുണ്ട് , ശ്വാസം കഴിക്കാന്‍ പോലും നേരമില്ലാതെ ഓടുന്ന ഇവര്‍ക്ക് എങ്ങനെയാണു ഈ കഥകളൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞത്. . .?
എല്ലാം പഴയത് പോലെ തന്നെയാണെന്ന് ആ കഥകള്‍ കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. നീ പറയാറുള്ളതായിരുന്നു ശരി. . നമ്മുടെ ചിന്തകള്‍ ഇന്നും പഴഞ്ചന്‍ തന്നെ .
നീ ഓര്‍ക്കുന്നുണ്ടോ , നമ്മുടെ ആ കടല്‍തീരം? ഓര്‍ക്കുന്നുണ്ടാവും. . മറക്കാന്‍ നിനക്കാവില്ലാലോ. .
നീ ഇല്ലാതെ ഇന്നലെ വീണ്ടും ഞാന്‍ അവിടേക്ക് പോയി, സൂര്യാസ്തമനം കാണാന്‍. പതിവ് പോലെ നല്ല തിരക്കായിരുന്നു. നമ്മള്‍ എന്നും പൂ വാങ്ങാറുള്ള ആ പെണ്‍കുട്ടിയില്ലേ , അവള്‍ നിന്നെ അന്വേഷിച്ചിരുന്നു.
പിന്നെ. . . . .,
ഓ. . . ഈ കാവല്‍ക്കാരന്‍ വല്ലാതെ ബഹളമുണ്ടാക്കുന്നു. അയാള്‍ക്ക് ഈ ഗേറ്റ് പൂട്ടണമെന്ന്. പൂട്ടിക്കോട്ടേ. ., അല്ലെ? അകലെ അയാളെയും കാത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ട്.. എന്തിനാണ് നമ്മളവരെ വെറുതെ വേദനിപ്പിക്കുന്നത്? ആരെയും വേദനിപ്പിക്കാന്‍ നമുക്ക് ഇഷ്ടമല്ലാലോ. . .
പ്രിയ സുഹൃത്തെ. . ,
ഞാന്‍
എല്ലാം പഴയത് പോലെ തന്നെയാണെന്ന് ആ കഥകള്‍ കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. നീ പറയാറുള്ളതായിരുന്നു ശരി. . നമ്മുടെ ചിന്തകള്‍ ഇന്നും പഴഞ്ചന്‍ തന്നെ .
നീ ഓര്‍ക്കുന്നുണ്ടോ , നമ്മുടെ ആ കടല്‍തീരം? ഓര്‍ക്കുന്നുണ്ടാവും. . മറക്കാന്‍ നിനക്കാവില്ലാലോ. .
നീ ഇല്ലാതെ ഇന്നലെ വീണ്ടും ഞാന്‍ അവിടേക്ക് പോയി, സൂര്യാസ്തമനം കാണാന്‍. പതിവ് പോലെ നല്ല തിരക്കായിരുന്നു. നമ്മള്‍ എന്നും പൂ വാങ്ങാറുള്ള ആ പെണ്‍കുട്ടിയില്ലേ , അവള്‍ നിന്നെ അന്വേഷിച്ചിരുന്നു.
പിന്നെ. . . . .,
ഓ. . . ഈ കാവല്‍ക്കാരന്‍ വല്ലാതെ ബഹളമുണ്ടാക്കുന്നു. അയാള്‍ക്ക് ഈ ഗേറ്റ് പൂട്ടണമെന്ന്. പൂട്ടിക്കോട്ടേ. ., അല്ലെ? അകലെ അയാളെയും കാത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ട്.. എന്തിനാണ് നമ്മളവരെ വെറുതെ വേദനിപ്പിക്കുന്നത്? ആരെയും വേദനിപ്പിക്കാന്‍ നമുക്ക് ഇഷ്ടമല്ലാലോ. . .പ്രിയ സുഹൃത്തെ. . ,
ഞാന്‍
പോവുകയാണ്. നിന്‍റെ പ്രിയപ്പെട്ട വെളുത്ത പുഷ്പങ്ങളുമായ് ഞാന്‍ ഇനിയും വരം. അതുവരെ നീ ഉറങ്ങിക്കോളു. .
അല്ലെങ്കിലും നിനക്ക് ഞാനും എനിക്ക് നീയും മാത്രമല്ലെ ഉള്ളൂ വിളിച്ചുണര്‍ത്താന്‍. . .
ഞാന്‍ പോവുകയാണ് , ഇനിയും വരാം, ഇന്ന് പറയാതെ ബാക്കി വച്ചവ നമുക്ക് അന്ന് പറയാം.
. . . . . . . . . . . . . . .
"....................അകലെ അയാളെയും കാത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ട്.. ........"
ReplyDelete