ഈ മഴ എന്നില്‍ നിന്‍റെ ഓര്‍മ്മകള്‍ നിറയ്ക്കുന്നു .
മഴയെ നിനക്കെന്നും ഇഷ്ടമായിരുന്നു . . .ഓരോ മഴതുള്ളിയെയും നീ സ്നേഹിച്ചിരുന്നു . മഴയെ നീ പ്രണയിച്ചിരുന്നു . നിന്നിലൂടെയാണ് ഞാന്‍ മഴയെ തിരിച്ചറിഞ്ഞത്. മഴയെ പ്രണയിച്ചു തുടങ്ങിയത് . .
മഴയ്ക്ക് ഒരു സംഗീതം ഉണ്ടെന്നു എനിക്ക് പറഞ്ഞു തന്നത് നീ ആയിരുന്നു. ആ സംഗീതത്തിനു മനസ്സിന്‍റെ മുറിവ് ഉണക്കാന്‍ ആവുമെന്നും നീ ആണ് അറിയിച്ചത്.
മഴയ്ക്കായ് നാമെന്നും ആഗ്രഹിച്ചിരുന്നു . പെയ്തൊഴിയുന്ന മഴതുള്ളികളിലൂടെ നടക്കാന്‍ നമ്മളേറെ കൊതിച്ചിരുന്നു.മഴ എന്നും നമുക്കിടയിലുണ്ടായിരുന്നു . രാത്രിയുടെ ഇരുണ്ട യാമങ്ങളിലും നമ്മള്‍ സംസാരിച്ചത് ഏറെയും മഴയെ കുറിച്ചായിരുന്നു . മഴ നമ്മുടെ പ്രിയ സുഹൃത്തായിരുന്നു. പിന്നെ എപ്പോഴാണ് മഴ നമുക്ക് നഷ്ടമായി തുടങ്ങിയത്?പതിയെ മഴ എങ്ങോ മറയുകയായിരുന്നു. നാംപോലും അറിയാതെ അവള്‍ എവിടേക്കോ പോയി . തിരിച്ചു വിളിക്കാന്‍ ഏറെ കൊതിച്ചെങ്കിലും എന്തോ വാക്കുകള്‍ക്ക് അവളെ മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞില്ല .
വീണ്ടും നീയാണ് മഴയെ എനിക്ക് തന്നത് . ഒരിക്കലും പെയ്തുതോരാത്ത ഒരു മഴ. പക്ഷെ ഇന്ന് കൂട്ടിന് നീയില്ല . ഒറ്റയ്ക്ക് ഈ മഴയെ നോക്കിയിരിക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു മഴപ്പെയ്ത്ത് ഞാന്‍ അറിയുന്നു . അത് നിന്‍റെ സ്നേഹമാണോ അതോ എന്‍റെ നോവുകളോ?????
..............................................................
No comments:
Post a Comment