Sunday, August 28, 2011
പ്രാര്‍ത്ഥന. .
കണ്ണുനീരില്‍ നിന്നുള്ള നിന്നുള്ള
ചെറിയൊരു ഇടവേള മാത്രമാണ്
ഈ പുഞ്ചിരിയെങ്കില്‍ . . .,
എന്‍റെ ദൈവമേ. .,
എനിക്കിത് വേണ്ട.
ഒരു പൂവിന്‍റെ ആയുസ്സ് മാത്രമേ
ഈ സന്തോഷത്തിനുള്ളുവെങ്കില്‍
സര്‍വേശ്വരാ
നീ ഇതെന്നില്‍ നിന്നും തിരിച്ചെടുത്തോളു . . .
പകരം നീ എനിക്കെന്‍റെ
പഴയ ദുഃഖങ്ങള്‍ തിരിച്ചു തന്നേക്കു. . .
ഞാനവയോടൊപ്പം ജീവിക്കാം. .
ഒരിക്കലും ഉണങ്ങാത്തൊരു മുറിവ്
സമ്മാനിക്കാനാണ് നീ ഒരുങ്ങുന്നതെങ്കില്‍
വേണ്ട. . .
ഇനിയുമോഴുക്കാന്‍ എന്‍റെ കണ്ണില്‍
കണ്ണുനീര്‍ ബാക്കിയില്ല . . .
..........................
Saturday, August 27, 2011
നീ . . .
ഈ ചുവന്ന പട്ടായ്
നിന്‍റെ സ്നേഹം
എന്നെ പൊതിയുന്നു . . .
നിന്‍റെ കണ്ണുകളില്‍
എന്നിലെ നന്മകള്‍
ഞാന്‍ തിരിച്ചറിയുന്നു. . .
നിന്‍റെ ഓര്‍മ്മകള്‍ എന്നെ
വിരഹമെന്താണെന്ന്
പഠിപ്പിക്കുന്നു. . .
സ്നേഹം. . .
ഞാന്‍ സ്നേഹമാണ് തേടുന്നത്. .
അതെ. . ,
കറ കളഞ്ഞ,
നിഷ്കളങ്കമായ . .,
വാത്സല്യം തുളുമ്പുന്ന
ഒരമ്മയുടെ സ്നേഹം. . .
Thursday, August 25, 2011
ഞാനും നീയും
ഞാന്‍ ഏകാന്തതയെ ആയിരുന്നു
ഇഷ്ടപ്പെട്ടത് . . . .,
നീ വെറുത്തത്
എന്‍റെ ഏകാന്തതയേയും . .
ഞാന്‍ കറുപ്പിനെ ആയിരുന്നു
സ്നേഹിച്ചത് . . .,
നീ വെളുപ്പിനെയും . .
ഞാന്‍ രാത്രിയെ ആയിരുന്നു
ആരാധിച്ചത് . . .,
നീ പകലിനെയും . .
നീ വേനലിനായ് മോഹിച്ചപ്പോള്‍
ഞാന്‍ മഴയ്ക്കായ് കൊതിച്ചു . .
ഞാന്‍ വേദനകളുമായ് കൂട്ടുകൂടിയപ്പോള്‍
നീ സന്തോഷങ്ങളുമായി കൈകോര്‍ത്തു. .
എന്നിട്ടും എങ്ങനെയാണ്
നമ്മള്‍ പരസ്പരം പ്രണയിച്ചത് ???
Thursday, August 04, 2011
??????
എന്തിനാണ് ബാല്യം നിഷ്കളങ്കമായത്...?
ബാല്യത്തിന്‍റെ നിഷ്കളങ്കതയെ
ഞാന്‍ വെറുക്കുന്നു.
ബാല്യം ഇത്രയും നിഷ്കളങ്കമല്ലായിരുന്നെങ്കില്‍
അഞ്ചു വയസ്സുള്ള ആ കുഞ്ഞു
പിചിചീന്തപ്പെടില്ലായിരുന്നല്ലോ...??
kavitha. . .
.................
നിന്‍റെ ഓരോ നോക്കും
എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. . .
ഓരോ തവണ നിന്നോട് സംസാരിക്കുമ്പോഴും
എന്‍റെ ഹൃദയം മുറിഞ്ഞു
ചോര ഒഴുകിക്കൊണ്ടെയിരിക്കുന്നു..
എന്നിട്ടും എന്താണ് എനിക്ക്
നിന്നെ വെറുക്കാന്‍ ആവാത്തത്. . . . .???
Subscribe to:
Posts (Atom)
