ഒരിക്കല്‍,
നീ എന്‍റെ ഹൃദയം കുത്തിമുറിച്ചു
തടയാനാവാത്ത പ്രവാഹമായി
സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞു,
എന്‍റെ ഹൃദയം കല്ലയിരുന്നില്ലെന്ന്
സ്നേഹം താങ്ങാനാവാതായാപ്പോള്‍
നീ തന്നെ എന്‍റെ ഹൃദയത്തിനു മുകളില്‍
വേലി കെട്ടി .
എന്നിട്ടും സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍
ഹൃദയത്തിനു മുകളില്‍
ഒരു കരിങ്കല്ല് ഞാന്‍ വച്ചു
ചതഞ്ഞ ഹൃദയത്തിന്‍റെ നിലവിളി
മനസിനു പോലും കേള്‍ക്കാതായപ്പോള്‍
പതിയെ മൌനിയായി
ഹൃദയം കല്ലോട് ലയിച്ചു തിര്‍ന്നു .....







