Saturday, April 21, 2012




                                      



                      


എന്‍റെ സ്നേഹത്തിനായ് 
ഒരിക്കല്‍, 
നീ എന്‍റെ  ഹൃദയം   കുത്തിമുറിച്ചു 
തടയാനാവാത്ത പ്രവാഹമായി
സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍ 
ഞാന്‍  തിരിച്ചറിഞ്ഞു,   
എന്‍റെ  ഹൃദയം കല്ലയിരുന്നില്ലെന്ന്
സ്നേഹം താങ്ങാനാവാതായാപ്പോള്‍  
നീ തന്നെ എന്‍റെ ഹൃദയത്തിനു മുകളില്‍
വേലി കെട്ടി .
എന്നിട്ടും സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍ 
ഹൃദയത്തിനു മുകളില്‍ 
ഒരു   കരിങ്കല്ല്    ഞാന്‍  വച്ചു 
ചതഞ്ഞ ഹൃദയത്തിന്‍റെ നിലവിളി 
മനസിനു പോലും കേള്‍ക്കാതായപ്പോള്‍
പതിയെ  മൌനിയായി    


ഹൃദയം  കല്ലോട് ലയിച്ചു തിര്‍ന്നു .....  

  


No comments:

Post a Comment