Saturday, January 21, 2012

മരണത്തിന്‍റെ ഗന്ധം

                                  മരണത്തിന്‍റെ ഗന്ധം
        




"നീ അടുത്ത് വരുമ്പോള്‍ എന്തോ മരണത്തിന്‍റെ ഗന്ധം അനുഭവപ്പെടുന്നതുപോലെ..." 
കാന്റീനില്‍ വച്ച രാഖിയാണ് അങ്ങനെ പറഞ്ഞത്.ഒരു തമാശ കേട്ട ലാഘവത്തോടെ  കൂട്ടുകാരെല്ലാം  പൊട്ടിച്ചിരിച്ചു. 
    മരണത്തിന്‍റെ ഗന്ധം...
കൂടെ ചിരിക്കുമ്പോഴും മനസ്സ് ആ വാക്കുകളില്‍ ഉടക്കി നില്‍ക്കുകയായിരുന്നു .


  ഉറങ്ങാന്‍ നേരമാണ് മേശയില്‍ നിന്നും പുസ്തകം എടുത്ത്. ഒരു പിറന്നാള്‍ ദിനത്തില്‍ ആരോ അയച്ചുതന്ന സമ്മാനമായിരുന്നു അത്. 
  'നന്ദിതയുടെ  കവിതകള്‍ '
എത്ര തവണ വായിച്ചിരിക്കുന്നു.
ഓരോ താളുകള്‍ക്കും ഇന്നും പുതുമയുടെ മണം.
തലക്കെട്ടില്ലാത്ത കുറെ വാക്കുകള്‍ , അവയ്ക്കിടയില്‍ തിരിച്ചറിയപ്പെടാതെ പോയ മനസിന്‍റെ വിങ്ങല്‍ ....
വിരഹത്തിന്‍റെ വേദന...
മരണത്തിന്‍റെ ഗന്ധം...


അന്ന് വ്യഴാഴ്ച്ച ആയിരുന്നു. സാഹിത്യ ചര്‍ച്ചകളുടെ ദിവസം. സംസാരിച്ചത് രാജലക്ഷ്മിയെ കുറിച്ചായിരുന്നു.
ആര്‍ക്കും പിടിതരാത്ത മനസ്സുമായ് ജീവിച്ച രാജലക്ഷ്മി!
വിരലില്‍ എണ്ണാവുന്ന കഥകളും  കവിതകളും തന്ന രാജലക്ഷ്മി  
മരണത്തിന്‍റെ ഗണ്ഡം തന്ന്‌ എങ്ങോ നടന്നു പോയവള്‍ ..


 മരണത്തിന്‍റെ ഗന്ധം !
പതിയെ അറിയുകയായിരുന്നു,
ചന്ദനത്തിരിയുടെ സുഗന്ധമാണ് മരണത്തിന്‌!!!
"നിന്റെയടുത്ത് വരുമ്പോള്‍ മരണത്തിന്‍റെ ഗന്ധം അനുഭവപ്പെടുന്നു "
രാഖി പതിയെ കാതില്‍ മൂളി 
അകലെ ഒരു മാവു അലര്‍ച്ചയോടെ മറിഞ്ഞു വീണു..

1 comment: