നിന്‍റെ കണ്ണുകളിലെ പുഞ്ചിരിക്ക് പിന്നിലെ
പുച്ഛം ഞാന്‍ കണ്ടിരുന്നില്ല
നിന്‍റെ പതുപതുത്ത കൈകള്‍
പരുക്കന്‍ ആണെന്ന യാഥാര്‍ത്ഥ്യം
ഞാന്‍ അറിഞ്ഞിരുന്നില്ല.
നിന്‍റെ പാല്‍പ്പല്ലുകല്‍ക്കിടയിലെ
കൂര്‍ത്ത ദ്രംഷ്ടകളും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
എല്ലാം അറിഞ്ഞപ്പോള്‍
നിന്‍റെ പരുക്കന്‍ കൈകള്‍
എന്‍റെ ഉടയാടകളെ കീറി മുറിച്ചിരുന്നു.
നിന്‍റെ ദ്രംഷ്ടകള്‍ എന്‍റെ ചുണ്ടുകളില്‍
വിള്ളലുകള്‍ വീഴ്ത്തിയിരുന്നു,
നിന്‍റെ പുച്ഛം
വിജയിയുടെ അട്ടഹാസത്തിനു
വഴി മാറിയിരുന്നു....


