പ്രിയ സുഹൃത്തെ.
ഒരു നിമിഷം
ഇത് മുരുകന്‍റെ കണ്ണട
അല്‍പനേരം നീയിതു വെക്കു
ഇനി നോക്കു
നീ കാണുന്നില്ലേ
പതിനാറു തികഞ്ഞ ആ പെണ്‍കൊടിയെ
പകലവല്‍ അവന്‍റെ മകള്‍
ഇരവില്‍ അവന്‍റെ വിളനിലം .
കണ്ണിനെ തിരിച്ചു വിളിച്ചോളൂ
അല്ലെങ്കില്‍ ഒരു രാത്രി നീയും
വിലയ്ക്ക് വാങ്ങിയേക്കാം.
നിന്‍റെ മുന്നില്‍ കിടക്കുന്നത്
മാലിന്യങ്ങളല്ല,
വലിച്ചു കീറപ്പെട്ട
ഏതോ ഒരുവളുടെ ഉടയാടയാണ്
തട്ടിമാറ്റിക്കോളൂ
ഇല്ലെങ്കില്‍ കാലില്‍ കുരുങ്ങും .
ഒന്ന് ചെവിയോര്‍ക്കു..
നിനക്കരോച്ചകമായ് തീരുന്ന ഈ ശബ്ദം
ഒരമ്മയുടെ രോദനമാണ്
വഴി കണ്ണുമായ് , നനഞ്ഞ മാറിടത്തോടെ
ഇരുട്ടില്‍ കാത്തിരിക്കുന്ന ഒരമ്മയുടെ നെടുവീര്‍പ്പുകള്‍
കാതു പോതിക്കോളൂ ,
ഇല്ലെങ്കില്‍ നിന്‍റെ കേള്‍വി നഷ്ടമായേക്കാം
നിനക്ക് മുകളില്‍ പെയ്യുന്ന ഈ മഴ
ഒരച്ചന്‍റെ കണ്ണീരാണ്
ഏകനായ് പെയ്യുന്ന ഒരച്ചന്‍റെ വേദനയാണ്
കുട ചൂടിക്കോളൂ
ഇല്ലെങ്കില്‍ ഈ മഴയില്‍ നീ പൊള്ളിയേക്കാം
ദാ നോക്കു . . .
നമ്മുടെ തെരുവോരങ്ങള്‍ ചുവക്കുകയാണ്
അഥവാ..,
ചോര കൊണ്ട് നാമവയെ ചുവപ്പിക്കുകയാണ്
അത് കാര്യമാക്കേണ്ട
ചുവപ്പാണല്ലോ നിനക്കും പ്രിയം
നമുക്ക് ആ വഴിയെ നടക്കാം
ചിതറിയ കൈകളും കാലുകളും കണ്ടേക്കാം
അവയെ നോക്കണ്ട
നേരെ നടന്നോളു
ഇനി ആ കണ്ണട ഊരിവചോളൂ
നിന്‍റെ നിശാകൂട്ടങ്ങളിലേക്ക് മടങ്ങിക്കോളൂ
കോക്ടയിലുമായി നിന്‍റെ friends
wait ചെയ്യുന്നുണ്ടാവാം
പോയി അടിച്ചുപൊളിക്കുക
തിരക്കില്‍ ആ കണ്ണട കളയണ്ട
വിരല്‍ തുമ്പ് വേദനിക്കുമ്പോള്‍
വെറുതെ എടുത്തു വെക്കാം
കാണാതെ പോവുന്ന (?)
ഈ കാഴ്ചകള്‍ കാണാം
. . . . . . . . . . . . . . . . . . . . . . .